തിരുവനന്തപുരം- കാസര്‍കോട് യാത്രയ്ക്ക് നാലുമണിക്കൂര്‍; അതിവേഗ സമാന്തര റെയില്‍പാത ഉടന്‍

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാവും ട്രെയിനുകള്‍ സഞ്ചരിക്കുക.ഇതോടെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് നാലുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാവും
തിരുവനന്തപുരം- കാസര്‍കോട് യാത്രയ്ക്ക് നാലുമണിക്കൂര്‍; അതിവേഗ സമാന്തര റെയില്‍പാത ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു-വടക്ക് അതിവേഗ സമാന്തര റെയില്‍പാത ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 55,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ആരംഭിക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തി. 

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാവും ട്രെയിനുകള്‍ സഞ്ചരിക്കുക.
ഇതോടെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് നാലുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാവും.  515 കിലോമീറ്റര്‍ നീളമുള്ള പാത നിലവിലുള്ളതിനെക്കാള്‍
 65 കിലോമീറ്റര്‍ കുറവായിരിക്കും . ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പാതയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം തന്നെ തുടക്കം കുറിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com