നവകേരളത്തിന് 25 പദ്ധതികള്‍  ; സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

പ്രളയം ഈ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ്. പ്രളയക്കെടുതി നേരിട്ട പഞ്ചായത്തുകള്‍ക്ക് 250 കോടി അനുവദിക്കുമെന്ന് ധനമന്ത്രി
നവകേരളത്തിന് 25 പദ്ധതികള്‍  ; സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം : 2019-20 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ നാലാമത്തെയും, തോമസ് ഐസക്കിന്റെ പത്താമത്തെയും ബജറ്റാണിത്. കേരളത്തിന് പുനര്‍ നിര്‍മ്മാണത്തിന്റെ ഘട്ടമാണിതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. 

പ്രളയം ഈ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ്. പ്രളയക്കെടുതി നേരിട്ട പഞ്ചായത്തുകള്‍ക്ക് 250 കോടി അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട പുനര്‍നിര്‍മ്മാണം സര്‍ക്കാരിന്റെ ലക്ഷ്യം. 2020 ഓടെ പ്രളയക്കെടുതി നേടിട്ട പ്രദേശങ്ങള്‍ കേരളം തിരിച്ചുപിടിക്കും. പ്രളയക്കെടുതി നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാടിനെയും ധനമന്ത്രി വിമര്‍ശിച്ചു. 

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഞെരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല.  കേരളത്തോട് എന്തിനീ ക്രൂരതയെന്ന് മന്ത്രി ചോദിച്ചു. സംസ്ഥാനങ്ങളോട് അനുഭാവമുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉണ്ടാകേണ്ടത്. പ്രളയക്കെടുതിയില്‍ കേരളത്തിന് 15,000 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3229 കോടി രൂപ ലഭിച്ചു. 

നവകേരളത്തിന് 25 പദ്ധതികള്‍ തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. 25 മേഖലകളെ മുന്‍നിര്‍ത്തിയാകും പദ്ധതികല്‍ നടപ്പിലാക്കുക. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം ആരംഭിക്കും. വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല വിധിയെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും തോമസ് ഐസക്ക് ബജറ്റില്‍ പരാമര്‍ശിച്ചു. ശബരിമല പ്രക്ഷോഭം സംസ്ഥാനത്തെ രണ്ടാമത്തെ ദുരന്തമാണെന്നായിരുന്നു തോമസ് ഐസക്ക് അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com