കാസര്‍കോട് നിന്ന് ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന്റെ നില ഗുരുതരം: യാത്ര ഡോക്ടര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചെന്ന് പരാതി

ഹൃദ്യം പദ്ധതിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കാന്‍ തയ്യാറായിട്ടും, ഡോക്ടര്‍മാരുടെ കര്‍ശന മുന്നറിയിപ്പ് അവഗണിച്ച് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ചത്.
കാസര്‍കോട് നിന്ന് ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന്റെ നില ഗുരുതരം: യാത്ര ഡോക്ടര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചെന്ന് പരാതി

തിരുവനന്തപുരം: ഹൃദയ വാല്‍വിന് തകരാറുള്ള രണ്ട് ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഇന്നലെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

ഹൃദ്യം പദ്ധതിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കാന്‍ തയ്യാറായിട്ടും, ഡോക്ടര്‍മാരുടെ കര്‍ശന മുന്നറിയിപ്പ് അവഗണിച്ച് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ഉദുമ സ്വദേശി നാസര്‍ മുനീറ ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.

ഇത്രയും ദൂരം കുഞ്ഞിനെ കൊണ്ട് പോകുന്നത് ആരോഗ്യനില വഷളാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും കുഞ്ഞിന് സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ചികിത്സ ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അവഗണിച്ചതായി ആരോപണമുയര്‍ന്നു. 

ഹൃദയ ഭിത്തികളുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തതിനാല്‍ കൃത്യമായ അളവില്‍ ശരീരത്തിലെകുള്ള രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാത്ത കാര്‍ഡിയോ മയോപതി എന്ന അസുഖമാണ് കുഞ്ഞിന് ഉള്ളത്.

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികളാണ്  നിര്‍ദേശങ്ങള്‍ അവഗണിച്ച് കുഞ്ഞിനെ സ്വമേധയാ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അറനൂറ് കിലോമീറ്ററോളം സഞ്ചരിച്ച് തിരുവനന്തപുരം എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളായി.  

ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം സിസിയുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില മോശമായി തുടരുകയാണ്. ഇതിനിടെ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചികിത്സ കിട്ടിയില്ല എന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com