യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: കുത്തേറ്റ വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​​ഗ്യനില തൃപ്തികരം 

ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: കുത്തേറ്റ വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​​ഗ്യനില തൃപ്തികരം 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അ​ഖി​ലി​പ്പോ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലാണ്. 

വെള്ളിയാഴ്ച രാവിലെ കോളജില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. എസ്എഫ്‌ഐയും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിൽ കലാശിച്ചത്.   ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് അഖിലിനെ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഖി​ലി​നെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ ക്യാമ്പസിലും പുറത്തും പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com