കേരള കോണ്‍ഗ്രസ് ഇരു വിഭാഗത്തിനും സ്ഥാനാര്‍ത്ഥികള്‍, വിപ്പ്, വിട്ടുനിന്ന് കോണ്‍ഗ്രസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങള്‍

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ജില്ലയിലും സംസ്ഥാന തലത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതില്‍ ധാരണയായ ശേഷമെ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ പങ്കാളിയാകൂ
കേരള കോണ്‍ഗ്രസ് ഇരു വിഭാഗത്തിനും സ്ഥാനാര്‍ത്ഥികള്‍, വിപ്പ്, വിട്ടുനിന്ന് കോണ്‍ഗ്രസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങള്‍

കോട്ടയം: കേരള കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. യുഡിഎഫില്‍ ധാരണ ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്നത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ജില്ലയിലും സംസ്ഥാന തലത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതില്‍ ധാരണയായ ശേഷമെ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ പങ്കാളിയാകൂ എന്നും ജോഷി ഫിലിപ്പ് പറഞ്ഞു. 

ഇന്ന് തന്നെ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇല്ലെങ്കില്‍ തങ്ങളും ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്ക് പോകും. യുഡിഎഫിലെ ഐക്യമാണ് തങ്ങള്‍ പരമപ്രധാനമായി കാണുന്നത്. കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതോടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിടയില്ലെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിചത്വത്തിലായത്. 

ജോസഫ് ഗ്രൂപ്പില്‍നിന്നും കൂറുമാറിയെത്തിയ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ് ജോസ് കെ മാണി പക്ഷം സ്ഥാനാര്‍ത്ഥിയാക്കിയത്. സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പാര്‍ട്ടി ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം വിപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജോസ് പക്ഷം വിട്ട് അജിത്ത് മുതിരമല പി ജെ ജോസഫിനൊപ്പം ചേര്‍ന്നത്. അജിത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി അദ്ദേഹത്തിന് വോട്ടുചെയ്യണമെന്ന് പി ജെ ജോസഫ് വിപ്പും നല്‍കി. ഇതോടെയാണ് കോണ്‍ഗ്രസ് നിലപാട് നിര്‍ണായകമായത്. 

കോട്ടയം ജില്ലാ പഞ്ചായത്തിലെ കക്ഷിനില ഇപ്രകാരമാണ്. ആകെ സീറ്റ് 22 . കോണ്‍ഗ്രസ് - 8, കേരള കോണ്‍ഗ്രസ്-6, സി.പി.എം- 6, സി.പി.ഐ- 1, കേരള ജനപക്ഷം-1 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com