കല്ലട ബസില്‍ പീഡനശ്രമം ; ഡ്രൈവര്‍ പിടിയില്‍

ബസ് കോഴിക്കോട് എത്തിയപ്പോഴാണ് യാത്രക്കാരിയായ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കോഴിക്കോട് : കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദിച്ചത് ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ കല്ലട ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന് പരാതി ഉയര്‍ന്നു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോയ തമിഴ്‌നാട്ടുകാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ പൊലീസ് പിടിയിലായി. 

ബസ് കോഴിക്കോട് എത്തിയപ്പോഴാണ് തമിഴ്‌നാട്ടുകാരിയായ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിച്ചത്. ബസ് മലപ്പുറം തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER