നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ് ; മരണത്തിന്റെ കാരണം കുടുംബപ്രശ്‌നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ് : ഭര്‍ത്താവും അമ്മയും ബന്ധുക്കളും കസ്റ്റഡിയില്‍

ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്
നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ് ; മരണത്തിന്റെ കാരണം കുടുംബപ്രശ്‌നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ് : ഭര്‍ത്താവും അമ്മയും ബന്ധുക്കളും കസ്റ്റഡിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ജപ്തിഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍ത്താവിനെയും ഭര്‍തൃകുടുംബത്തെയും പഴിച്ച് മരിച്ച ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വീടിന്റെ ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. 

മരണത്തിന് കാരണം കുടുംബപ്രശ്‌നങ്ങളാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചു. തന്നെയും മകളെയും കുറിച്ച് നിരന്തരം അപവാദം പ്രചരിപ്പിച്ചു. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചനയുണ്ട്. ജപ്തിയുടെ ഘട്ടമെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. 

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കഷ്ണമ്മയുടെ സഹോദരി, ഭര്‍ത്താവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട് വില്‍ക്കാനുള്ള നീക്കങ്ങളെല്ലാം അട്ടിമറിച്ചത് ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ആത്മഹത്യാക്കുറിപ്പിന് പുറമെ വലിയ ബോര്‍ഡില്‍, എന്റെയും മോളുടെയും മരണത്തിന് കാരണം കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവര്‍ക്കാണെന്നും എഴുതിവെച്ചിട്ടുണ്ട്. 

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, കൃഷ്ണമ്മ, ശാന്തി, കാശി എന്നിവരെ കസ്റ്റഡിയിലെടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി വിനോദ് അറിയിച്ചു.ഭര്‍ത്താവ് ചന്ദ്രന്‍, ബന്ധുക്കളായ ഇവര്‍ പറയുന്നത് മാത്രമാണ് അനുസരിച്ചിരുന്നതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു. മന്ത്രവാദം അടക്കമുള്ള വിഷയങ്ങളും, വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും കത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com