എലികളെപ്പോലെ മനുഷ്യരെ പുകച്ചു ചാടിക്കുന്നത് സര്‍ക്കാരിന് ചേര്‍ന്നതല്ല; ഇരുട്ടത്ത് വെള്ളവും വെളിച്ചവും ഇല്ലാതാക്കിയത് മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ഉദയഭാനു

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ആര്‍ ഉദയഭാനു
എലികളെപ്പോലെ മനുഷ്യരെ പുകച്ചു ചാടിക്കുന്നത് സര്‍ക്കാരിന് ചേര്‍ന്നതല്ല; ഇരുട്ടത്ത് വെള്ളവും വെളിച്ചവും ഇല്ലാതാക്കിയത് മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ഉദയഭാനു

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ആര്‍ ഉദയഭാനു. ഇരുട്ടത്ത് വെള്ളവും വെളിച്ചവും ഇല്ലാതാക്കിയത് മനുഷ്യാവാകാശ ലംഘനമാണെന്ന് ഉദയഭാനു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

എലികളെപ്പോലെ മനുഷ്യരെ പുകച്ചു പുറത്തുചാടിക്കുന്നത് ഒരു സര്‍ക്കാരിന് ചേര്‍ന്ന മാന്യതയല്ല. ചീഫ് സെക്രട്ടറിയെ ജയിലില്‍ അയച്ചിട്ടായാല്‍പ്പോലും ബദല്‍ മാര്‍ഗം തേടുന്നതിന് സര്‍ക്കാര്‍ ശ്രമിക്കണമായിരുന്നു. സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ സുപ്രീംകോടതിയുടെ അനുകമ്പയ്ക്ക് ഇടയാക്കിയേനെ എന്നും ഫ്‌ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായ തീരുമാനത്തിന് ഇടയാക്കിയേനെ എന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഇന്ന് രാവിലെയാണ് മരടിലെ നാലു ഫ്‌ലാറ്റുകളില്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ എത്തിയ വൈദ്യുതി ബോര്‍ഡ് സംഘം വൈദ്യുതി വിച്ഛേദിച്ചു. ഇതിന് പിന്നാലെ ജല അതോറിറ്റി ജീവനക്കാരെത്തി കുടിവെള്ള വിതരണവും വിച്ഛേദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com