അടുക്കളയില്‍ ഗ്യാസ് ചോര്‍ന്നു, ലൈറ്റിന്റെ സ്വിച്ചിട്ടതോടെ പൊട്ടിത്തെറി; പരിക്കേറ്റ റിട്ട. പ്രിന്‍സിപ്പല്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2020 11:43 AM  |  

Last Updated: 12th December 2020 11:43 AM  |   A+A-   |  

jessy principal

ജെസി മാത്യു

 

കോട്ടയം: പാചകവാതകം ചോര്‍ന്നു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലായിരുന്ന റിട്ട. പ്രിന്‍സിപ്പല്‍ മരിച്ചു. കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യുവാണ് (60) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.  

കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ്.

കഴിഞ്ഞ ഏഴിനു രാത്രിയാണ് ജെസിക്കു പൊള്ളലേറ്റത്. പാചകവാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയില്‍ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: രാജി (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, വിപ്രോ, കൊച്ചി), റീനി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, അര്‍സീസിയം ഇന്ത്യ, ഹൈദരാബാദ്). മരുമക്കള്‍: ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ നെവിന്‍ ചെറിയാന്‍, കോട്ടയം കുന്നപ്പുഴ വീട്ടില്‍ പ്രണോയ് സണ്ണി (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ആമസോണ്‍, യുഎസ്).