എന്തിന് പേടിക്കണം? ദൈവമാണ് എന്റെ കോടതി; തോമസ് കോട്ടൂർ; വിധി കേട്ട് പൊട്ടിക്കരഞ്ഞ് സെഫി

എന്തിന് പേടിക്കണം? ദൈവമാണ് എന്റെ കോടതി; തോമസ് കോട്ടൂർ; വിധി കേട്ട് പൊട്ടിക്കരഞ്ഞ് സെഫി
ഫാ. തോമസ് കോട്ടൂര്‍, സി. സെഫി/ഫയല്‍
ഫാ. തോമസ് കോട്ടൂര്‍, സി. സെഫി/ഫയല്‍

തിരുവനന്തപുരം: തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താൻ നിരപരാധിയാണെന്നും ഫാദർ തോമസ് കോട്ടൂർ. ദൈവം തന്റെ കൂടയുള്ളതിനാൽ ഒരു പേടിയുമില്ലെന്നും തോമസ് കോട്ടൂർ പ്രതികരിച്ചു. സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതിന് പിന്നാലെയാണ് പ്രതികളിൽ ഒരാളായ തോമസ് കോട്ടൂരിന്റെ പ്രതികരണം. 

വിധി കേട്ട മറ്റൊരു പ്രതിയായ സിസ്റ്റർ സെഫി പ്രാർഥിക്കുകയാണ് ചെയ്തത്. പിന്നീട് അവർ പൊട്ടിക്കരഞ്ഞു. 

താൻ നിരപരാധിയാണെന്ന് വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഫാദർ കോട്ടൂർ ആവർത്തിച്ചു. ദൈവത്തിന്റെ പദ്ധതിയനുസരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവമാണ് തന്റെ കോടതി. ദൈവം കൂടയുള്ളപ്പോൾ എന്തിനാണ് പേടിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫാദർ കോട്ടൂരിനെ പൂജപ്പുരയിലെയ്ക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര ജയിലിലേയ്ക്കുമാണു മാറ്റുന്നത്. നീതിക്ക് വേണ്ടിയുളള 28 വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. കേസിൽ ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷ നാളെ വിധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com