500 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍, 10 ബൈപാസ്, 74 പാലങ്ങള്‍; കിഫ്ബിയില്‍ 20,000 കോടി രൂപയുടെ പദ്ധതികള്‍

500 മെഗാവാട്ട് ശേഷിയുളള വൈദ്യൂത പദ്ധതികള്‍ തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം
500 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍, 10 ബൈപാസ്, 74 പാലങ്ങള്‍; കിഫ്ബിയില്‍ 20,000 കോടി രൂപയുടെ പദ്ധതികള്‍

തിരുവനന്തപുരം: 500 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍ തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം. വരുന്ന സാമ്പത്തികവര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍ നിര്‍മ്മിക്കും. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുക വകയിരുത്തുമെന്നും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നു.

4384 കോടി രൂപയുടെ കുടിവെളള പദ്ധതികള്‍ നടപ്പാക്കും. രണ്ടരലക്ഷം കുടിവെളള കണക്ഷനുകള്‍ അധികമായി നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപയും പൊതുമരാമത്ത് വകുപ്പിന് 1500 കോടി രൂപയും നീക്കിവെച്ചതായും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം 12074 കോടി രൂപയായി ഉയര്‍ത്തി. തീരദേശ വികസനത്തിന് 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

എല്ലാ ക്ഷേമ പെന്‍ഷനും 1300 രൂപയാക്കി ഉയര്‍ത്തുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചു.എല്ലാ ക്ഷേമ പെന്‍ഷനും നൂറു രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രകടനത്തെ ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ടു മറികടന്നു.

ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത് 9,311കോടി രൂപയാണ്. ഈ സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ട് 22,000കോടി രൂപ കടന്നിരിക്കുന്നു. പതിമൂന്നുലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com