പൊലീസിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അവസാനതീയതി നീട്ടി

കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുളള അവസാനതീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളാ പൊലീസില്‍ കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുളള അവസാനതീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. പൊലീസ് കോണ്‍സ്റ്റബിളിന്റെ 90 ഒഴിവും വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ 35 ഒഴിവുമാണ് നിലവിലുളളത്.

വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യതകള്‍ ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ മെയ് 20 ലെ എക്‌സ്ട്രാ ഓര്‍ഡിനറി ഗസറ്റില്‍ ഉണ്ട്. കാറ്റഗറി നമ്പര്‍ 8/2020, 9/2020 ആണെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെല്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com