യാത്രക്കാര്‍ തീരെ കുറവ് ; കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ കോവിഡിന് മുന്‍പുള്ള നിരക്കിലേക്ക് കുറയ്ക്കാനാണ് തീരുമാനിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് കുറയ്ക്കുന്നു. ചാര്‍ജ് കൂടുതലായതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ കുറവായ സാഹചര്യത്തിലാണ് തീരുമാനം. സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോവിഡിന് മുന്‍പുള്ള നിരക്കിലേക്ക് കുറയ്ക്കാനാണ് തീരുമാനിച്ചത്. 

ഇതിന് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ കൂടിയാല്‍ ഫാസ്റ്റ് ഉള്‍പ്പെടെ മറ്റു സര്‍വീസുകളിലും പഴയ നിരക്ക് ഏര്‍പ്പെടുത്തും.  സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25-30% വര്‍ധനയാണ് കോവിഡിനെ തുടര്‍ന്ന് ഉണ്ടായത്.

മറ്റു സര്‍വീസുകള്‍ക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റര്‍ യാത്രയ്ക്ക് എട്ടിനു പകരം 10 രൂപയാക്കി. യാത്രക്കാര്‍ കുറവായതിനാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പരീക്ഷണമാണ് നടത്തുന്നതെന്ന് കെ എസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com