കെഎം ഷാജി എംഎല്‍എയുടെ വീടിന് 1.60 കോടി രൂപ മൂല്യം; രേഖകള്‍ ഇഡിക്ക് കൈമാറി

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീടിന് 1.60 കോടി രൂപ മൂല്യമുണ്ടെനന് കോര്‍പ്പറേഷന്‍
കെഎം ഷാജി എംഎല്‍എയുടെ വീടിന് 1.60 കോടി രൂപ മൂല്യം; രേഖകള്‍ ഇഡിക്ക് കൈമാറി


കോഴിക്കോട്:  മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീടിന് 1.60 കോടി രൂപ മൂല്യമുണ്ടെനന് കോര്‍പ്പറേഷന്‍. വീട് 5.400 ചതുരശ്ര അടിയിലാണ് നിര്‍മ്മിച്ചതെന്നും അനുവദിച്ചതിലും 2,200 ചതുരശ്ര അടി അധികമാണെന്നും നഗരസഭ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി.

കണ്ണൂര്‍ ജില്ലയിലെ വീടിന്റെ വിവരങ്ങളും ഇന്ന് ഇ.ഡിക്ക് കൈമാറിയിരുന്നു. പിഴയടച്ചാല്‍ ഇത് ക്രമപ്പെടുത്താനാകുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. 

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം  അളന്നത്.

3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com