സ്കൂളിൽ ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ്ടുക്കാരുടെ മർദനം, ആശുപത്രിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 07:45 AM  |  

Last Updated: 01st December 2021 07:45 AM  |   A+A-   |  

shoe

പ്രതീകാത്മക ചിത്രം

 

തൃശ്ശൂർ: സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിക്ക്‌ പ്ലസ്ടുക്കാരുടെ മർദനം. ഗുരുവായൂർ സ്വദേശി ഫിറോസിന്റെ മകൻ ഫയാസി (17)നാണ്‌ മർദനമേറ്റത്. മുഖത്തും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പന്ത്രണ്ടരയോടെ മുതുവട്ടൂർ ഗവ. ഹൈസ്‌കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു ഫയാസിനെ പ്ലസ്ടു വിദ്യാർഥികൾ മർദിച്ചത്. ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച മർദ്ദിച്ചതെന്നാണ് ഫയാസിന്റെ ബന്ധുക്കളുടെ ആരോപണം. ഡിസ്‌കിന് തകരാർ സംഭവിച്ച് വർഷങ്ങളോളം ചികിത്സയിലായിരുന്നു ഫയാസ്. 

സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തു. സ്‌കൂൾ അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് റാഗിങ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.