എട്ട് മാസം ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിന് എതിരെ ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2021 08:33 AM  |  

Last Updated: 02nd December 2021 08:33 AM  |   A+A-   |  

drawned

ഫയല്‍ ചിത്രം

 

തളങ്കര: എട്ട് മാസം ഗർഭിണിയായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്‌സിൽ പരേതനായ അഹ്‌മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകൾ ഫമീദ (28) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയോടെ തളങ്കരയിലെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരുവർഷം മുൻപാണ് ഫമീദയുടെ വിവാഹം കഴിഞ്ഞത്. ബൈമും സ്വദേശി റസൂലാണ് ഭർത്താവ്. ഭർത്താവിൽ നിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഫാമിദ വീട് വിട്ടിറങ്ങിയത്.  ബന്ധുക്കൾ അന്വേഷിെച്ചങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തുന്നതിന് ഇടയിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.