ആരോഗ്യകാരണത്താല്‍ വാക്‌സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം

ആരോഗ്യകാരണങ്ങളാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആരോഗ്യകാരണങ്ങളാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. രോഗങ്ങള്‍, അലര്‍ജി എന്നിയാണ് ആരോഗ്യകാരണങ്ങളില്‍ ഉള്‍പ്പെടുന്നത്. കോവിഡ് ബാധിച്ച് മൂന്ന് മാസം തികയാത്തവരാണ് വാക്?സിനെടുക്കാത്തതെങ്കില്‍ ഇത് തെളിയിക്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റും നല്‍കണം.

ഈ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടാത്തവര്‍ ആഴ്ചതോറും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ നടത്തണം. വാക്‌സിനെടുക്കാത്തവര്‍ സ്‌കൂളുകളിലും ഓഫിസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഇടപഴകുമ്പോള്‍ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമേ ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌പെഷല്‍ സ്‌കൂളുകളും അനുബന്ധമായുള്ള ഹോസ്റ്റലുകളും നിലവിലെ പൊതുവിദ്യാലയങ്ങള്‍ക്ക് ബാധകമായ മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കാനും അനുവാദം നല്‍കി.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്?കൂളുകളില്‍ 1495 അധ്യാപകര്‍ ഉള്‍പ്പെടെ 1707 ജീവനക്കാര്‍ വാക്?സിന്‍ എടുക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തുവിട്ട കണക്ക്. ജില്ല തിരിച്ച കണക്കാണ് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടത്. എല്‍.പി/ യു.പി/ ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 1066 അധ്യാപകരും 189 അനധ്യാപകരുമായി 1255 പേരാണ് വാക്‌സിനെടുക്കാത്തത്. ഹയര്‍ സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വി.എച്ച്.എസ്.ഇയില്‍ 229 അധ്യാപകരും വാക്‌സിനെടുത്തില്ല.

എല്‍.പി./യു.പി./ ഹൈസ്‌കൂള്‍ വിഭാത്തില്‍ കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്; 184 അധ്യാപകരും 17 അനധ്യാപകരുമായി 201 പേര്‍. കോഴിക്കോട്? 136 അധ്യാപകരടക്കം 151 പേരും തൃശൂരില്‍ 103 അധ്യാപകരടക്കം 124 പേരും വാക്‌സിന്‍ എടുത്തില്ല.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com