അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്  (വീഡിയോ)

അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്  (വീഡിയോ)
വീഡിയോ ​ദൃശ്യം
വീഡിയോ ​ദൃശ്യം

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ മന്ത്രി ഉദ്യോഗസ്ഥരേയും ഡോക്ടർമാരേയും വിളിച്ചു വരുത്തി സ്ഥിതി​ഗതികൾ ചോദിച്ചറിഞ്ഞു. 

സ്ഥിരമായി ആശുപത്രിയിൽ എത്താത്ത ഡോക്ടർമാരേയും മറ്റുള്ളവരേയും കുറിച്ചും മന്ത്രി ആരാഞ്ഞു. ആശുപത്രിയിൽ ചികിത്സയിയുള്ള ഗർഭിണികളേയും കുഞ്ഞുങ്ങളേയും മന്ത്രി നേരിൽക്കണ്ടു. കോട്ടത്തറ ആശുപത്രിയെക്കുറിച്ചുയർന്ന പരാതികൾ പരിശോധിച്ച് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ആട്ടപ്പാടിക്ക് വേണ്ടി ആരോ​ഗ്യ വകുപ്പുമായി ബന്ധപ്പെട്ടും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോ​ഗ്യവുമായി ബന്ധപ്പെട്ടും സ്പെഷൽ ഇന്റർവെൻഷൻ പ്ലാൻ ഉണ്ടാക്കണമെന്ന് ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ആശുപത്രി സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. 

അം​ഗൻവാടികളുമായി ചേർന്ന് ഓരോ പ്രദേശത്തും സ്ത്രീ കൂട്ടായ്മ ഉണ്ടാക്കി ആ മേഖലകളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആരോ​ഗ്യവുമായി ബന്ധപ്പെട്ട് ഒരു പൊതു മേൽനോട്ടത്തിനുള്ള ചുമതല ഈ കൂട്ടായ്മയ്ക്ക് നൽകും. ഇക്കാര്യത്തിൽ സാമൂ​ഹികമായ ഇടപെടൽ ആവശ്യമാണ്. അതിനായുള്ള പരിപാടികളാണ് ആവിഷ്കരിക്കുക. 

അട്ടപ്പാടിയിൽ നവജാത ശിശുക്കൾക്കായുള്ള ഐസിയു ഉടൻ ആരംഭിക്കും. ഹൈ റിസ്കിലുള്ള ​ഗർഭിണികൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com