കേരള ഹൗസില്‍ വീണു, മന്ത്രി എകെ ശശീന്ദ്രന്‌ പരിക്ക്‌

മന്ത്രി എകെ ശശീന്ദ്രന് പരിക്ക്. ഡല്‍ഹിയിലെ കേരള ഹൗസില്‍ വീണാണ് മന്ത്രിക്ക് പരിക്കേറ്റത്
എ കെ ശശീന്ദ്രന്‍/ഫയല്‍
എ കെ ശശീന്ദ്രന്‍/ഫയല്‍

ന്യൂഡല്‍ഹി: മന്ത്രി എകെ ശശീന്ദ്രന് പരിക്ക്. ഡല്‍ഹിയിലെ കേരള ഹൗസില്‍ വീണാണ് മന്ത്രിക്ക് പരിക്കേറ്റത്. കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. 

മന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. എന്‍സിപിയുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്. 

എന്‍സിപിയിലെ ഭിന്നത രൂക്ഷം

സംസ്ഥാനത്തെ എന്‍സിപിയിലെ ഭിന്നത രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. എകെ ശശീന്ദ്രനെ നേരത്തെ രാജിവയ്പ്പിക്കാനുള്ള നീക്കം എന്‍സിപിയില്‍ സജീവമാകുന്നതായാണ് സൂചന. ഏതാനും മാസം മുന്‍പ് എന്‍സിപിയില്‍ എത്തിയ റിസോര്‍ട്ട് ഉടമയെ ദേശിയ പ്രവര്‍ത്തക സമിതി അംഗമാക്കിയതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com