പ്ലസ് വണ്‍, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അനുമതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2021 05:28 PM  |  

Last Updated: 09th December 2021 05:28 PM  |   A+A-   |  

plus one exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വര്‍ഷ പരീക്ഷ വിജ്ഞാപനത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബറില്‍ പൂര്‍ത്തിയായ ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ 60,000ത്തോളം വിദ്യാര്‍ഥികള്‍ കമ്പാര്‍ട്ടുമെന്റല്‍ വിഭാഗത്തിലും പരീക്ഷ എഴുതാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.