നേരില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ച് ലീഗ്; ന്യായീകരിക്കാനില്ല; തിരുത്തണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല
സാദിഖ് അലി ശിഹാബ് തങ്ങള്‍ - മുഹമ്മദ് റിയാസ്
സാദിഖ് അലി ശിഹാബ് തങ്ങള്‍ - മുഹമ്മദ് റിയാസ്


മലപ്പുറം: മുസ്ലീം ലീഗ് ഇന്നലെ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗകരുടെ പരാമര്‍ശങ്ങളില്‍ ഖേദപ്രകടനം. ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാവുന്നതല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവരെ വിളിച്ച് തിരുത്താന്‍ പറഞ്ഞു. ആരോപണവിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും സാദിഖലി ശിഹാബ് തങ്ങള്‍. ഇന്നലെ മുസ്?ലിം ലീഗിന്റെ വഖഫ് സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അപഹസിച്ച് അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗം വലിയ രാഷ്ട്രീയ ചര്‍ച്ചയാണ് ഉയര്‍ത്തിയത്. പിന്നാലെ മാപ്പ് ചോദിച്ച് ലീഗ് നേതാവ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സാദിഖ് അലി ശിഹാബ് തങ്ങളും ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു

കുറിപ്പിന്റെ പൂര്‍ണ രൂപം

ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല,
പക്ഷെ  വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്.
ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല.
അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്.
ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നന്മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com