വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; ബിജെപിയെന്ന് ആരോപണം

ബിജെപിക്കാര്‍ ഉള്‍പ്പെട്ട ചില കേസുകളിലെ സാക്ഷിയാണ് ശിവന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കഞ്ചേരി പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ശിവന്റെ കഴുത്തിനും കാലിനും വെട്ടേറ്റു.

ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിക്കാര്‍ ഉള്‍പ്പെട്ട ചില കേസുകളിലെ സാക്ഷിയാണ് ശിവന്‍. അതിനാലാണ് ഇയാളെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com