ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര; രാത്രി യാത്രാനിരക്ക് വർധിപ്പിച്ചേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2021 07:56 PM  |  

Last Updated: 14th December 2021 07:56 PM  |   A+A-   |  

antony raju

ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍

 

തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നത്. റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷനിൽ മാറ്റം വരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലാണ്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും. രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലാണ്. രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായി ചർച്ച നടത്തിയെന്നും ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നതായും മന്ത്രി പറഞ്ഞു.

രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർധന ആലോചിക്കുന്നത്. ആംബുലൻസ് നിരക്ക് ഏകീകരിക്കും. ഇതിനായി റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.