എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: ഇടിച്ചിട്ടതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി

കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഇടിച്ചിട്ടതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി
ഷാനെ ഇടിച്ചിട്ടതെന്ന് കരുതുന്ന കാര്‍, ടെലിവിഷന്‍ ചിത്രം
ഷാനെ ഇടിച്ചിട്ടതെന്ന് കരുതുന്ന കാര്‍, ടെലിവിഷന്‍ ചിത്രം

ആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഇടിച്ചിട്ടതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കണിച്ചുകുളങ്ങരയില്‍ നിന്നാണ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാര്‍ പരിശോധിച്ചു.

അതേസമയം, ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇന്നലെ മുതല്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല ഇവരെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്കു പങ്കുണ്ടെന്നതിന് തെളിവു ലഭിച്ചു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് പ്രസാദ് എന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. 

മറ്റു പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തു പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കും.

രണ്‍ജിത് വധക്കേസില്‍ 12 പ്രതികള്‍

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും എഡിജിപി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 12 പ്രതികളാണുള്ളത്. കൂടുതല്‍ അ്ന്വേഷണത്തില്‍ പ്രതികളുടെ എണ്ണം കൂടാമെന്നും എഡിജിപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com