മഫ്തയിൽ കുത്താൻ കടിച്ചുപിടിച്ച മൊട്ടുസൂചി വിഴുങ്ങിപ്പോയി; 10 മണിക്കൂർ വേദന സഹിച്ച് പത്താം ക്ലാസുകാരി, ഒടുവിൽ പുറത്തെടുത്തു 

വസ്ത്രത്തിൽ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചിയാണ് പെൺകുട്ടി വിഴുങ്ങിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കൊച്ചി: പത്താം ക്ലാസുകാരി അബദ്ധത്തിൽ വിഴുങ്ങിപ്പോയ മൊട്ടുസൂചി 10 മണിക്കൂറുകൾക്കു ശേഷം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടർമാർ. വസ്ത്രത്തിൽ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചിയാണ് പെൺകുട്ടി വിഴുങ്ങിയത്. കാക്കനാട് സ്വദേശി ഷിഹാബിന്റെ മകൾ ഷബ്ന (15) യാണ് മണിക്കൂറുകൾ നീണ്ട കൊടുംവേദന അനുഭവിച്ചത്. 

ഞായറാഴ്ച ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഷബ്ന ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോയപ്പോൾ അത് കുത്താൻ വേണ്ടി കടിച്ചുപിടിച്ച സൂചിയാണ് വിഴുങ്ങിപ്പോയത്. ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ എടുത്ത് നോക്കിയപ്പോൾ മൊട്ടുസൂചി ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇവിടേനിന്ന് രണ്ട് സ്വകാര്യ ആശുപത്രികളി എത്തിച്ചെങ്കിലും മൊട്ടുസൂചി പുറത്തെടുക്കാനായില്ല.  

അർധരാത്രിയോടെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലേക്കു മാറ്റി.  എക്സ്റേയിൽ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൊട്ടുസൂചി. ഇന്നലെ രാവിലെ എൻഡോസ്കോപ്പി വഴി മൊട്ടുസൂചി പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com