മുൻകൂട്ടി അറിയിക്കണ്ട; ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ള ആസ്തികൾ വാങ്ങാം വിൽക്കാം, സർക്കാർ ചട്ടം ഭേദഗതി ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 08:39 AM  |  

Last Updated: 21st December 2021 08:39 AM  |   A+A-   |  

government_office

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ള ആസ്തികൾ ഇനി സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. 25,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ആസ്തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ സർക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തിക്കൊണ്ട് ചട്ടം ഭേദഗതി ചെയ്തു. 

1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 24, 37 വകുപ്പുകളനുസരിച്ച് വീടും ഭൂമിയും വാഹനവും അടക്കം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയും ഉത്തരവിലൂടെ അനുമതി വാങ്ങുകയും വേണമെന്നാണ്. ഈ വകുപ്പുകളാണ് ഭേദഗതി ചെയ്തത്. എല്ലാ വർഷവും 15നു മുൻപ് സമർപ്പിക്കേണ്ട ആസ്തികൾ സംബന്ധിച്ച സത്യവാങ്മൂലത്തിനും ഇളവ് ബാധകമാണ്.