ഫുട്‌ബോള്‍ താരം കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകം എന്ന് ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 07:51 AM  |  

Last Updated: 22nd December 2021 07:51 AM  |   A+A-   |  

youdh_found_dead_in_well_in_palakkad

 

പാലക്കാട്: നാട്ടുകല്ലിൽ ഫുട്ബോൾ താരമായ യുവാവിൻറ മൃതദേഹം കിണറ്റൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. 
സംഭവത്തിൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.

ഡിസംബർ അഞ്ചാം തിയതി മുതലാണ് തെയ്യോട്ടുചിറ ആസിഫിനെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി. മികച്ച ഫുട്‌ബോൾ താരം കൂടിയാണ് ആസിഫ് . 20 വയസ് മാത്രം പ്രായം ഉള്ള ആസിഫിനെ കൊന്ന് കിണറ്റിലിട്ടതെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം.