യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ മാര്‍ച്ച് 3ന് ഹാജരാകണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 08:15 PM  |  

Last Updated: 22nd December 2021 08:15 PM  |   A+A-   |  

bhagyalakshmi

യൂട്യൂബറായ വിജയ് പി.നായരെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: യുട്യൂബര്‍ വിജയ് പി.നായരെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം 3 പ്രതികള്‍ക്കും മാര്‍ച്ച് 3ന് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ ഹാജരായിരുന്നില്ല. ഇതോടെ കോടതി പ്രതികള്‍ക്കെതിരെ വീണ്ടും സമന്‍സ് നടപടി സ്വീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ വിഡിയോ ഉള്ളടക്കം യുട്യൂബിലൂടെ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ മര്‍ദിച്ച കേസിലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

2020 സെപ്റ്റംബര്‍ 26നാണ് സംഭവം. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.