മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

തൃശൂർ കോട്ടപ്പുറത്ത് ഗ്രീൻ ഗാർഡൻസിൽ കുഴഞ്ഞുവീഴുകയായിരുന്നു
മാധവന്‍ അയ്യപ്പത്ത്/ചിത്രം: ഫേസ്ബുക്ക്
മാധവന്‍ അയ്യപ്പത്ത്/ചിത്രം: ഫേസ്ബുക്ക്

തൃശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു.ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറത്ത് ഗ്രീൻ ഗാർഡൻസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടേയും മകനായി 1934ലാണ് ജനനം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബിഎയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. ടി.സി. രമാദേവിയാണ് ഭാര്യ. ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലുഎന്നിവർ മക്കളാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com