കിഴക്കമ്പലത്തെ ആക്രമണം: എഎസ്‍പി അനൂജ് പലിവാൽ അന്വേഷിക്കും,19 അംഗ ടീമിന് ചുമതല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 08:04 PM  |  

Last Updated: 26th December 2021 08:04 PM  |   A+A-   |  

police jeep

പൊലീസ് ജീപ്പ് കത്തിച്ചനിലയില്‍ : ചിത്രം/ എ സനേഷ്

 

കൊച്ചി: കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ ആക്രമണത്തിന്റെ അന്വേഷണ ചുമതല പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്. എഎസ്‍പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്. 

ക്രിസ്മസ് ദിവസമായ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങൾ തുടങ്ങിയ‌ത്. കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിനുള്ളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെയാണ് പൊലീസിനെ ആക്രമിച്ചതും ജീപ്പുകൾ നശിപ്പിച്ചതും. തൊഴിലാളികൾ തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് റോഡിലേക്ക് നീണ്ടു. സ്ഥിതിഗതികൾ വഷളായതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.