കാല്‍പ്പാദം കൊണ്ട് സംഗീതം കമ്പോസ് ചെയ്യാം! കൊച്ചി മെട്രോയില്‍ മ്യൂസിക്കല്‍ സ്‌റ്റെയര്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2021 10:01 PM  |  

Last Updated: 29th December 2021 10:01 PM  |   A+A-   |  

arya dayal-kochi metro

കൊച്ചി മെട്രോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രം

 

കൊച്ചി: കൊച്ചി മെട്രോയില്‍ ഇനി മ്യൂസിക്കല്‍ സ്‌റ്റെയറും. എം ജി റോഡ് മെട്രോ സ്റ്റേഷനിലാണ് സംഗീതം പൊഴിയുന്ന പടിക്കെട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ ആണ് എംജി റോഡിലേത്. ഗായിക ആര്യ ദയാലാണ് സ്‌റ്റെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

പ്ലാറ്റ്‌ഫോമിലേക്കുള്ള പടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍. പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാമെന്ന് കൊച്ചി മെട്രോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന സ്റ്റെയറില്‍ ആണ് മ്യൂസിക് സ്റ്റെയര്‍ ക്രമീകരിച്ചിരിക്കുന്നത്.