ജോര്‍ജ് ഓണക്കൂറിനും രഘുനാഥ് പലേരിക്കും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്; മോബിന്‍ മോഹന് യുവപുരസ്‌കാരം

ആത്മകഥയായ 'ഹൃദയരാഗങ്ങള്‍' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം
ജോര്‍ജ് ഓണക്കൂര്‍, രഘുനാഥ് പലേരി, മോബിന്‍ മോഹന്‍
ജോര്‍ജ് ഓണക്കൂര്‍, രഘുനാഥ് പലേരി, മോബിന്‍ മോഹന്‍

ന്യൂഡല്‍ഹി: എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ആത്മകഥയായ 'ഹൃദയരാഗങ്ങള്‍' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്ക് ലഭിച്ചു. 'അവര്‍ മൂവരും ഒരു മഴവില്ലും' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ജക്കരന്ത എന്ന കൃതിക്ക് നോവലിസ്റ്റ് മോബിന്‍ മോഹന് യുവപുരസ്‌കാരം ലഭിച്ചു. 

ജോര്‍ജ് ഓണക്കൂറിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം. കേശദേവ് സാഹിത്യ അവാര്‍ഡ്, തകഴി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇരുപതോളം സിനിമകള്‍ക്ക് രഘുനാഥ് പലേരി തിരക്കഥയൊരുക്കിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com