ഇന്നത്തെ പിഎസ്‌സി പരീക്ഷാ സമയത്തില്‍ മാറ്റം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2021 07:14 AM  |  

Last Updated: 31st December 2021 07:14 AM  |   A+A-   |  

plus one exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പിഎസ്‌സി ഇന്ന് നടത്തുന്ന പരീക്ഷയുടെ സമയത്തില്‍ മാറ്റം. ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റമുള്ളത്. 

പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് ഉച്ചയ്ക്ക് തന്നെ നടത്തുമെന്നും എന്നാൽ സമയത്തിൽ മാറ്റം വരുത്തിയതായുമാണ് അറിയിപ്പ്. കാറ്റഗറി നമ്പര്‍ 103-2019, 104-2019 പരീക്ഷയുടെ പുതിയ സമയക്രമം ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെയാക്കി. നേരത്തെ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.