സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ് : മന്ത്രി എ കെ ബാലന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 10:30 AM |
Last Updated: 05th February 2021 10:30 AM | A+A A- |

എ കെ ബാലൻ /ഫയൽ ചിത്രം
പാലക്കാട് : കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണെന്ന് മന്ത്രി എ കെ ബാലന്‍. ബ്രണ്ണന്‍ കോളജില്‍ നിന്നും പിണറായി വിജയന്‍ പിരിയുമ്പോഴാണ് താന്‍ ബ്രണ്ണന്‍ കോളജില്‍ ചേരുന്നത്. അന്ന് തന്റെ സീനിയര്‍ ആയി പഠിക്കുന്നയാളാണ് സുധാകരന്‍. അക്കാലത്ത് സമരങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ കോളജില്‍ വരാറുണ്ടായിരുന്നു.
ആ ഓര്‍മ്മ മനസ്സിലുള്ളിടത്തോളം കാലം ലേശം ബുദ്ധിമുട്ട് പിണറായിയോട് സുധാകരനുണ്ട്. അത് തനിക്ക് നന്നായിട്ടറിയാം. സുധാകരനെപ്പോലുള്ളവര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണം. ഷാനിമോള്‍ ഉസ്മാനെപ്പോലെ പലരും ഇത് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സുധാകരനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. അവര്‍ അദ്ദേഹത്തിന്റെ കൂടെ ഹല്ലേലൂയ പാടിയിട്ട് പോകും. ഇത് ഒരിക്കലും സുധാകരന്‍ പറയാന്‍ പാടില്ലാത്തതാണ്. തങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണെന്ന് പറയുന്നതില്‍ ഒരു അഭിമാനക്ഷതവും ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.