98പേര്‍ ബിജെപിയില്‍ ചേര്‍ന്നു; ബ്രാഞ്ച് ഓഫീസ് ബിജെപി ഓഫീസാക്കുമെന്ന് വി വി രാജേഷ്, വ്യാജ പ്രചാരണമെന്ന് സിപിഎം

നിയമസഭ തെരഞ്ഞെടപ്പ് അടുക്കേ തിരുവനന്തപുരത്ത് 98 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് വി വി രാജേഷ്
വി വി രാജേഷ്/ഫയല്‍ ചിത്രം
വി വി രാജേഷ്/ഫയല്‍ ചിത്രം


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടപ്പ് അടുക്കേ തിരുവനന്തപുരത്ത് 98 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ മുക്കോല ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപി ഓഫീസാക്കി മാറ്റാമെന്ന് ഇവര്‍  അറിയിച്ചതായും രാജേഷ് പറഞ്ഞു. 

'മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഏര്യ കമ്മിറ്റി മെമ്പറുമായിരുന്ന മുക്കോല പ്രഭാകരന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്.' എന്ന് രാജേഷ് പറഞ്ഞു. 

നിരവധി സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് വരാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെത്തുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. പനവിള, തോട്ടം എന്നീ ബ്രാഞ്ചുകളിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് ബിജെപി പ്രചാരണം. 

അതേസമയം, ബിജെപിയുടേത് വ്യാജ പ്രചാരണം ആണെന്ന് പറഞ്ഞ് സിപിഎം രംഗത്തെത്തി. സംഘടന വിരുദ്ധ പ്രവര്‍ത്തനമ നടത്തിയതിന് മുക്കോല പ്രഭാകരനെ 2020ല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും ഇപ്പോള്‍ ബിജെപി ഓഫീസാക്കി മാറ്റുമെന്ന് പറയുന്ന ബ്രാഞ്ച് ഓഫീസ് മുക്കോലയില്‍ ഇല്ലെന്നും സിപിഎം കോവളം ഏര്യ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാര്‍ പറഞ്ഞു. 

കൃഷിപ്പണിക്കാര്‍ ആയുധങ്ങള്‍ കൊണ്ടുവയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഷെഡ്ഡാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുന്നത്. ഇവിടെയാണ് ബിജെപി കൊടികുത്തിയത്.അനധികൃതമായി നിര്‍മ്മിച്ച ഈ കെട്ടിടം പൊളിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ കത്തുകൊടുത്തിട്ടുണ്ടെന്നും ഹരികുമാര്‍ പറഞ്ഞു. 

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുക്കോല പ്രഭാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ഈ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. നിലയില്‍ സിപിഎമ്മിന് വിഴിഞ്ഞം ലോക്കലില്‍ പനവിള, തോട്ടം എന്നീ പേരുകളില്‍ ബ്രാഞ്ചുകളേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com