ശബരിമല പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും
ശബരിമല പ്രക്ഷോഭത്തില്‍നിന്ന്/ ഫയല്‍
ശബരിമല പ്രക്ഷോഭത്തില്‍നിന്ന്/ ഫയല്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി സൂചന. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളാണ് പിന്‍വലിക്കുക. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അധികാരത്തില്‍ എത്തിയാല്‍ ശബരിമല കേസുകള്‍ പിന്‍വലിക്കുമെന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യുവതീ പ്രവേശനത്തില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയ സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കാന്‍ കൂടി തയാറാവണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com