എല്ലാ വീട്ടിലും ലാപ്‌ടോപ്, ദുര്‍ബല വിഭാഗങ്ങള്‍ക്കു പകുതി വിലയ്ക്ക്; ബിപിഎല്‍കാര്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് 

കെ ഫോണ്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
എല്ലാ വീട്ടിലും ലാപ്‌ടോപ്/ഫയല്‍ ചിത്രം
എല്ലാ വീട്ടിലും ലാപ്‌ടോപ്/ഫയല്‍ ചിത്രം

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കെ ഫോണ്‍ വരുന്നതോടെ കുറഞ്ഞ ചെലവില്‍ നെറ്റ് ലഭ്യത ഉറപ്പുവരുത്താനാവും. പത്ത് എംബിപിഎസ് മുതലുള്ള സ്പീഡില്‍ കെ ഫോണ്‍ വഴി നെറ്റ് ലഭ്യമാക്കാനാവും. കെഫോണ്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് കുത്തക ഇല്ലാതാക്കും. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ത്ുല്യ അവസരം നല്‍കും. സര്‍ക്കാര്‍ ഓഫിസുകളെ ഇന്‍ട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

എല്ലാ വീട്ടിലും ഒരു ലാപ് ടോപ് ഉറപ്പാക്കും. ഇതിനായി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ വായ്പ ലഭ്യമാക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്കു പകുതി വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കും. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 

വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്് ധനമന്ത്രി തോമസ് ഐസക്. കേരളത്തില്‍ ഉറപ്പാക്കുമെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കും. ഇതുവഴി വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും. വര്‍്ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ അടക്കം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി
വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com