കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2021 08:33 PM  |  

Last Updated: 18th January 2021 08:39 PM  |   A+A-   |  

kv_vijaydas

കെവി വിജയദാസ് ഫോട്ടോ ഫെയ്‌സ്ബുക്ക്‌

 

തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ഡിസംബര്‍ 11നാണ് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച എംഎല്‍എയ്ക്ക് പിന്നീട് നെഗറ്റീവ് ആയിരുന്നു. കോവിഡ് കാരണം അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.

2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് വിജയദാസ് നിയമസഭയില്‍ എത്തിയത്‌. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു