കോട്ടയം: മൂന്ന് പതിറ്റാണ്ടിന് ശേഷം പിസി ജോര്‍ജ് പൂഞ്ഞാറില്‍ പരാജയപ്പെട്ടു. പതിനായിരത്തില്‍പ്പരം വോട്ടിനാണ് പിസി ജോര്‍ജ്ജിന്റെ തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് വിജയം.
രണ്ടാം സ്ഥാനത്ത് പിസി ജോര്‍ജ്ജ് തന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയാണ് മൂന്നാം സ്ഥാനത്ത്. 2016ല്‍ മൂന്ന് മുന്നണികളേയും പിന്നിലാക്കിയാണ് പിസി ജോര്‍ജ്ജ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഇത്തവണയും തനിക്ക് വിജയം ഉറപ്പാണെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ