മുല്ലപ്പെരിയാര്‍ : മൂന്നു ഷട്ടറുകള്‍ അടച്ചു, ഉപസമിതി ഇന്ന് ഡാമില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 08:49 AM  |  

Last Updated: 02nd November 2021 09:46 AM  |   A+A-   |  

mullaperiyar opened

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ചിത്രം : ന്യൂ ഇന്ത്യൻ എക്സ്പ്രസ്

 

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ബാക്കി മൂന്നെണ്ണം അമ്പത് സെന്റീമീറ്റര്‍ ആയി കുറച്ചു. ഡാമിന്റെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിലാണ് തുറന്നിരുന്ന മൂന്നു ഷട്ടറുകള്‍ അടച്ചത്. 

ഉപസമിതി ഇന്ന് പരിശോധന നടത്തും

മുല്ലപ്പെരിയാര്‍ ഡാമില്‍ സുപ്രീംകോടതി നിയോഗിച്ച ഉപസമിതി ഇന്ന് പരിശോധന നടത്തും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വെ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക.

കേന്ദ്ര ജലക്കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശരവണ കുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍ എസ് പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്‌നാട് പ്രതിനിധികളുമാണ്. 

138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. സ്പില്‍വേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതില്‍ കുറഞ്ഞു. സെക്കന്‍ഡില്‍ 2164 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്.