ട്രെയിനിൽ മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 09:05 AM  |  

Last Updated: 03rd November 2021 09:05 AM  |   A+A-   |  

TRAIN

പ്രതീകാത്മക ചിത്രം

 

കൊല്ലം: മാധ്യമ പ്രവർത്തകയെയും ഭർത്താവിനെയും ട്രെയിനിൽ വച്ച് ആക്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ കെ അജൽ (23), അതുൽ (23) എന്നിവരാണു കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ടു മലബാർ എക്സ്പ്രസിൽ വച്ചാണ് ആക്രമണം നടന്നത്. 

ട്രെയിൻ ചിറയിൽകീഴ് എത്തിയപ്പോൾ ഭർത്താവ് പ്ലാറ്റ്ഫോമിലേക്കു ഇറങ്ങി. ഈ സമയം മാധ്യമ പ്രവർത്തകയുടെ അടുത്തെത്തിയ പ്രതികൾ മോശമായി സംസാരിച്ചു. ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്ന് ഇവർ ഭർത്താവിനെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു. ഭർത്താവെത്തി പ്രതികളോടു കാര്യം തിരക്കുന്നതിനിടെ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു. 

റെയിൽവേ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. ഇതിനിടയിൽ ഇരുവരും പൊലീസിനെയും ആക്രമിച്ചു. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ‌ എത്തിയപ്പോൾ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.