ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് വിസി; വാക്കാല്‍  പോലും പരാതി പറഞ്ഞിട്ടില്ല; കള്ളം പറയുന്നുവെന്ന് ഗവേഷക വിദ്യാര്‍ഥി

രേഖാമൂലം അധ്യാപകനെതിരെ പരാതി നല്‍കാതിരുന്നത് ഭയന്നിട്ട് ഗവേഷക വിദ്യാര്‍ഥി 
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്

കോട്ടയം: എംജി സര്‍വകലാശാലയ്‌ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് വൈസ് ചാന്‍സലര്‍ പ്രൊഫ.. സാബു തോമസ്. ഗവേഷക വിദ്യാര്‍ഥി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്ന് പറയുന്നത് വ്യാജമാണ്. വാക്കാല്‍ പോലും ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്ന വിസി പറഞ്ഞു. അത്തരത്തില്‍ ഒരു പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ഗവേഷകവിദ്യാര്‍ഥി പറയുന്ന കാര്യങ്ങള്‍ കളവാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വിദ്യാര്‍ഥി പരാതി പറഞ്ഞിട്ടില്ല.  പരാതി നല്‍കിയാല്‍ അന്വേഷിക്കുമായിരുന്നു. ഗവേഷക വിദ്യാര്‍ഥി ലാബിലേക്ക് തിരികെ വരണണമെന്നും അവര്‍ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ വൈസ് ചാന്‍സലര്‍ പറയുന്നത് വാസ്തവിരുദ്ധമാണെന്ന് വിസിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഗവേഷക വിദ്യാര്‍ഥി പറഞ്ഞു. 2014ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അധ്യാപകനെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാതിരുന്നത് ഭയന്നിട്ടാണെന്നും ദീപ പറഞ്ഞു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ കയറിചൊല്ലാന്‍ തനിക്ക് ഭയമുണ്ട്. താന്‍ പരാതി പറഞ്ഞില്ലെന്ന് വിസി പറയുന്നത് കള്ളമാണെന്നും ഗവേഷക വിദ്യാര്‍ഥി  മാധ്യമങ്ങളോട് പറഞ്ഞു

സംഭവമുണ്ടായ ദിവസം തന്നെ, നിലവിലെ വൈസ് ചാന്‍സിലര്‍ സാബു തോമസിനോട് അന്ന് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി.സി സ്വീകരിച്ചത്. അധ്യാപകന്‍ നന്ദകുമാറും വിസിയും ജാതീയമായി അധിക്ഷേപിച്ചെന്നും പറഞ്ഞു. വിദ്യാര്‍ഥിയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതിയും എസ്‌സി -എസ്ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍വകലാശാല തയ്യാറാകാതെ വന്നതോടെയാണ്  വിദ്യാര്‍ഥി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com