14 വയസ്സുള്ള കുട്ടിയെ 60 കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതരപരിക്ക്; മെഡിക്കല്‍ കോളജില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 09:58 AM  |  

Last Updated: 05th November 2021 10:02 AM  |   A+A-   |  

A 14-year-old boy sustained serious eye injuries after being beaten by a neighbor

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: അയല്‍ക്കാരന്റെ മര്‍ദ്ദനത്തില്‍ 14 കാരന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന അനില്‍കുമാറിന്റെ മകന്‍ അരുണ്‍കുമാറിനാണ് പരിക്കേറ്റത്. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 

കുട്ടിയുടെ കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റു. അയല്‍ക്കാരനായ ശാര്‍ങ്ഗധരനാണ് കുട്ടിയെ മര്‍ദ്ദിച്ചത് എന്നാണ് പരാതി. കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പേരക്കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടു പോയതിന്റെ പേരിലാണ് അറുപതുകാരനായ ശാര്‍ങ്ഗധരന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.