എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍; നേരത്തെ തുടങ്ങാന്‍ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 11:39 AM  |  

Last Updated: 05th November 2021 11:41 AM  |   A+A-   |  

students

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ കണക്കിലെടുത്താണ് മാറ്റം. 

അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആരംഭിച്ചാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേ 12 ന് നടക്കുകയാണ്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് സര്‍വേ.

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ എട്ടാം ക്ലാസ് തുടങ്ങുന്നത് 15 -ാം തീയതി മതിയെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടും എന്നു വിലയിരുത്തിയാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. 

ഒന്നു മുതലുള്ള ക്ലാസ്സുകള്‍ നവംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതടക്കമുള്ള നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തന്നെ എട്ടാം ക്ലാസ്സുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് ധാരണയായിട്ടുള്ളത്. ഒമ്പത്, പ്ലസ് വണ്‍ ക്ലാസ്സുകള്‍ മുന്‍നിശ്ചയപ്രകാരവും ആരംഭിക്കും.