ജനവാസ മേഖലയെ വിറപ്പിച്ച് സ്വൈരവിഹാരം; ഒടുവിൽ പുലി കെണിയിൽ വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 09:57 AM  |  

Last Updated: 05th November 2021 09:57 AM  |   A+A-   |  

leopard

ടെലിവിഷൻ ദൃശ്യം

 

പത്തനംതിട്ട: ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ വീണു. കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിലാണ് പുലിയെ കെണിയിലാക്കിയത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ ഭീതിയിലായിരുന്നു ആളുകൾ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ‌മാസം 25നാണ് വനം വകുപ്പ് കെണി വച്ചത്.

കൂട്ടിലകപ്പെട്ട പുലിയുടെ ആരോ​ഗ്യ സ്ഥിതി മൃ​ഗ ഡോക്ടർമാർ പരിശോധിക്കും. അതിനു ശേഷം കാട്ടിലേക്ക് തുറന്നു വിടാനാണ് തീരുമാനം.