കടലമ്മയല്ല കടാക്ഷിച്ചത് ഭാ​ഗ്യദേവത; മീൻ കച്ചവടക്കാരന് 70 ലക്ഷം 

AV 814879 നമ്പർ ടിക്കറ്റിനാണു സമ്മാനം കിട്ടിയത്
അഷ്കർ
അഷ്കർ

കൊച്ചി: മീൻ കച്ചവടക്കാരൻ അഷ്കറിനെ തേടിയെത്തി 70 ലക്ഷം രൂപയുടെ ഭാ​ഗ്യം. ശനിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വാണിയക്കാട് പന്നക്കാട് പടിപ്പുരക്കകത്ത് അഷ്‌കറിന് ലഭിച്ചത്. 

മുനമ്പത്തു നിന്നു മത്സ്യം വാങ്ങി പറവൂർ ചന്തയിൽ ചില്ലറ വിൽപന നടത്തുന്നയാളാണ് അഷ്കർ. ചന്തയിൽ വച്ചു ചില്ലറ വിൽപനക്കാരൻ തമിഴ്‌നാട് സ്വദേശി ഫാഹിൽ എന്നയാളിൽ നിന്നു വാങ്ങിയ AV 814879 നമ്പർ ടിക്കറ്റിനാണു സമ്മാനം കിട്ടിയത്. 

എല്ലാ ദിവസവും അഞ്ച് ടിക്കറ്റ് വരെയെടുക്കുന്നത് അഷ്കറിന് പതിവാണ്. മത്സ്യക്കച്ചവടത്തിൽ നിന്ന് കാര്യമായ ലാഭം കിട്ടാത്ത സമയത്താണ് അഷ്കറിനെ ഭാഗ്യദേവത കടാക്ഷിച്ചത്. സമ്മാന തുക കിട്ടിയാൽ എട്ടര ലക്ഷത്തോളം രൂപ കടം വീട്ടിയ ശേഷം 5 സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങാനാണു താൽപര്യമെന്ന് അഷ്‌കർ പറഞ്ഞു. ബാക്കി തുക ഉപയോഗിച്ചു മീൻകച്ചവടം ഉഷാറാക്കാനാണ് തീരുമാനമെന്നും അഷ്‌കർ പറഞ്ഞു.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അഷ്കറിന്റെ കുടുംബം. ഭാര്യയ്ക്കു കൂലിപ്പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. ഇളയമകൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com