അച്ഛന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുക്കാൻ നായ; മൂന്ന് മിനിറ്റോളം മൽപിടിത്തം, അച്ഛനും മകനും കടിയേറ്റു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 07:13 AM  |  

Last Updated: 06th November 2021 09:39 AM  |   A+A-   |  

stray-dogs-5

പ്രതീകാത്മക ചിത്രം

 

മലപ്പുറം: അച്ഛന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. തെരുവുനായയിൽനിന്ന് ഏറെ പണിപ്പെട്ടാണ് അച്ഛൻ മകനെ രക്ഷിച്ചത്. ആക്രമണത്തിൽ ഇരുവർക്കും കടിയേറ്റു. 

സ്വന്തം വീടിനു മുൻപിൽ നിൽക്കുമ്പോഴാണ് 10 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. അച്ഛന്റെ കൈയിലിരുന്ന കുഞ്ഞിനെ എതിർവശത്തു നിന്നെത്തിയ നായ ചിടിക്കടിച്ചു. നായയെ തട്ടിമാറ്റി കുഞ്ഞിനെ മാറ്റിപ്പിടിച്ചപ്പോൾ അച്ഛന്റെ കൈയിൽ കടിയേറ്റു.  വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഭാര്യ ഓടിയെത്തിയപ്പോൾ മകനെ കൈമാറി. മൂന്ന് മിനിറ്റോളം തെരുവുനായയുമായി മൽപിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചത്. 

മെലേ അരിപ്രയിലാണു സംഭവം. കുഞ്ഞിനെ ആക്രമിക്കുന്നതിന് മുമ്പ് ഇതേ നായ രണ്ട് വിദ്യാർഥികളെയും ആക്രമിച്ചിരുന്നു. നായ പിന്നീട് ചത്തു. കടിയേറ്റ നാല് പേരും മഞ്ചേരി മെഡക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.