വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ 'പ്രണയം'; വിവാഹ വാഗ്ദാനം നൽകി പ്ലസ്ടു വിദ്യാർത്ഥിനിയുടെ ന​ഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 06:25 AM  |  

Last Updated: 09th November 2021 06:25 AM  |   A+A-   |  

muhammed ajmal

അറസ്റ്റിലായ മുഹമ്മദ് അജ്മൽ/ ടെലിവിഷൻ ദൃശ്യം

 

കോട്ടയം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയുടെ ന​ഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി എക്കണ്ടി വീട്ടിൽ മുഹമ്മദ് അജ്മലാണ് (21) പൊലീസിന്റെ പിടിയിലായത്.  വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെയാണ് യുവാവ് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയത്. 

അജ്മൽ ജോലിക്കു നിൽക്കുന്ന പാലായിലെ കടയിൽ പെൺകുട്ടി മൊബൈൽ ചാർജ് ചെയ്യാൻ എത്തിയിരുന്നു. ഇവിടെ നിന്ന് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈവശപ്പെടുത്തിയ യുവാവ് തുടർന്ന് വാട്സാപ്പിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു. ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെട്ടു.  

മാസങ്ങളോളം ചാറ്റിങ് തുടർന്നു. പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. ഇതിനിടെ, പാലായിൽ നിന്നും മുങ്ങിയ പ്രതി വയനാട്ടിൽ മൊബൈൽ കട നടത്തുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.