'ജോജുവിനെതിരെ കേസെടുക്കണം', മരട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് തടഞ്ഞു- വീഡിയോ 

വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷിലേക്ക് മാര്‍ച്ച് നടത്തി
മരട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്  തടയുന്നു
മരട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് തടയുന്നു

കൊച്ചി: വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷിലേക്ക് മാര്‍ച്ച് നടത്തി. മരട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച്, സ്റ്റേഷന് മുന്നില്‍ വച്ച് ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് തടഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ ഒരു സിനിമാ നടന് വേണ്ടി അട്ടിമറിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയാണ് നടന്‍ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തന്നെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകര്‍ത്തതിനും ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് സമരം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് മരട് പൊലീസ് സ്റ്റേഷനിലേക്ക്് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ജോജു സിപിഎമ്മിന്റെ ചട്ടുകമാണ്, വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയതിന് ജോജുവിനെതിരെ കേസെടുക്കുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. പൊലീസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു.

വീഡിയോ: എ സനേഷ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com