കപ്പലണ്ടി കഴിക്കാന്‍ മാസ്‌ക് താഴ്ത്തി; തൊഴിലാളിക്ക് 500 രൂപ പിഴയിട്ട് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 09:17 AM  |  

Last Updated: 12th November 2021 09:17 AM  |   A+A-   |  

Police

പ്രതീകാത്മക ചിത്രം


കൊട്ടാരക്കര: മാസ്‌ക് താഴ്ത്തി‌ കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പൊലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിലാണ് സംഭവം. ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പൊലീസ് പിഴ ചുമത്തിയത്.

പിഴയടയ്ക്കാനുള്ള പണമില്ലാത്തതിനെ തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നാലെ നാട്ടുകാരനായ പൊതുപ്രവർത്തകനെത്തിയാണ് ഇയാളെ ജാമ്യത്തിലിറക്കിയത്. ചാലിയക്കര എസ്റ്റേറ്റിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയായിരുന്ന ഇയാൾ. 600 രൂപയാണ് ദിവസ കൂലി. 

ജോലിക്കുപോയി മടങ്ങവെയാണ് പൊലീസ് പെറ്റിയടിച്ചത്. സാമൂഹിക അകലം പാലിച്ചില്ല, മാസ്‌ക് താഴ്ത്തിയിട്ടു എന്നിവയാണ് കുറ്റങ്ങൾ. തോട്ടംമുക്കിലേക്കുള്ള ബസ് എത്താൻ സമയമുള്ളതിനാൽ കപ്പലണ്ടി വാങ്ങി കൊറിച്ചതാണ് എന്നാണ് ഇയാൾ പറയുന്നത്.